കിടിലം 86.32 %

പ്ലസ് ടു നൂറു ശതമാനം വിജയം നേടിയ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസിലെ കുട്ടികളുടെ ആഘോഷം


കോഴിക്കോട്‌ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത്‌ എറണാകുളത്തിന്‌ പിന്നിലായി കോഴിക്കോട്‌ രണ്ടാമത്‌. 86.32 ശതമാനമാണ്‌ വിജയം. സംസ്ഥാന ശരാശരിയേക്കാൾ 3.37 ശതമാനം കൂടുതൽ. പരീക്ഷയെഴുതിയ 39,598 വിദ്യാർഥികളിൽ 34,182 പേർ ഉപരിപഠന യോഗ്യത നേടി. 3774 വിദ്യാർഥികളാണ്‌ എ പ്ലസുകാർ. കഴിഞ്ഞവർഷം 87.79 ആയിരുന്നു വിജയം.  ടെക്‌നിക്കൽ സ്‌കൂളുകളിൽ 66.67 ശതമാനമാണ്‌ വിജയം. പരീക്ഷയെഴുതിയ 96 പേരിൽ 64 വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി.  ഓപ്പണായി പരീക്ഷ എഴുതിയ 4725 വിദ്യാർഥികളിൽ 2650 പേർ ഉപരിപഠന യോഗ്യത നേടി. 56.08 ശതമാനം വിജയം. ഓപ്പൺ വിഭാഗത്തിൽ 78 പേർക്ക്‌ എ പ്ലസുണ്ട്‌.   വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 78.33 ആണ്‌ വിജയശതമാനം. പരീക്ഷ എഴുതിയ 2570 വിദ്യാർഥികളിൽ 2013 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടി. 78.33 ശതമാനം വിജയം. കഴിഞ്ഞ വർഷം ഇത്‌ 81.65 ശതമാനമായിരുന്നു.    Read on deshabhimani.com

Related News