26 April Friday
വിഎച്ച്‌എസ്‌ഇയിൽ 78.33 %

കിടിലം 86.32 %

സ്വന്തം ലേഖകൻUpdated: Friday May 26, 2023

പ്ലസ് ടു നൂറു ശതമാനം വിജയം നേടിയ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസിലെ കുട്ടികളുടെ ആഘോഷം

കോഴിക്കോട്‌
ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത്‌ എറണാകുളത്തിന്‌ പിന്നിലായി കോഴിക്കോട്‌ രണ്ടാമത്‌. 86.32 ശതമാനമാണ്‌ വിജയം. സംസ്ഥാന ശരാശരിയേക്കാൾ 3.37 ശതമാനം കൂടുതൽ. പരീക്ഷയെഴുതിയ 39,598 വിദ്യാർഥികളിൽ 34,182 പേർ ഉപരിപഠന യോഗ്യത നേടി. 3774 വിദ്യാർഥികളാണ്‌ എ പ്ലസുകാർ. കഴിഞ്ഞവർഷം 87.79 ആയിരുന്നു വിജയം. 
ടെക്‌നിക്കൽ സ്‌കൂളുകളിൽ 66.67 ശതമാനമാണ്‌ വിജയം. പരീക്ഷയെഴുതിയ 96 പേരിൽ 64 വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. 
ഓപ്പണായി പരീക്ഷ എഴുതിയ 4725 വിദ്യാർഥികളിൽ 2650 പേർ ഉപരിപഠന യോഗ്യത നേടി. 56.08 ശതമാനം വിജയം. ഓപ്പൺ വിഭാഗത്തിൽ 78 പേർക്ക്‌ എ പ്ലസുണ്ട്‌.  
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 78.33 ആണ്‌ വിജയശതമാനം. പരീക്ഷ എഴുതിയ 2570 വിദ്യാർഥികളിൽ 2013 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടി. 78.33 ശതമാനം വിജയം. കഴിഞ്ഞ വർഷം ഇത്‌ 81.65 ശതമാനമായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top