വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ മൂന്നിന്‌



കോഴിക്കോട്‌ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.  ജൂൺ മൂന്നിന്‌ വടകര ടൗൺഹാളിൽ   രാവിലെ 10നാണ്‌ ഉദ്ഘാടന സമ്മേളനം.  പകൽ  11.30ന് ‘ദേശീയപ്രസ്ഥാനവും നവോത്ഥാനചരിത്രവും’   സെമിനാറിൽ ഡോ. കെ എൻ ഗണേശ്, ഡോ. മാളവിക ബിന്നി, ഡോ. പി പവിത്രൻ എന്നിവരും പകൽ രണ്ടിന്‌ ‘നവോത്ഥാനത്തിന്റെ വർത്തമാനം’  സെമിനാറിൽ  കെ ഇ എൻ, കെ എം അനിൽ, സംഗീത ചേനംപുള്ളി, വൈകിട്ട് 4.30ന് ‘വൈക്കം സത്യഗ്രഹവും സമകാലീന ഇന്ത്യയും’  വിഷയത്തിൽ സുനിൽ പി ഇളയിടവും സംസാരിക്കും.  പങ്കെടുക്കുന്നവർ  രജിസ്റ്റർ ചെയ്യണം. ഫോൺ:   9447 689766,  9495891556.   Read on deshabhimani.com

Related News