18 December Thursday

വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ മൂന്നിന്‌

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
കോഴിക്കോട്‌
കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.  ജൂൺ മൂന്നിന്‌ വടകര ടൗൺഹാളിൽ   രാവിലെ 10നാണ്‌ ഉദ്ഘാടന സമ്മേളനം. 
പകൽ  11.30ന് ‘ദേശീയപ്രസ്ഥാനവും നവോത്ഥാനചരിത്രവും’   സെമിനാറിൽ ഡോ. കെ എൻ ഗണേശ്, ഡോ. മാളവിക ബിന്നി, ഡോ. പി പവിത്രൻ എന്നിവരും പകൽ രണ്ടിന്‌ ‘നവോത്ഥാനത്തിന്റെ വർത്തമാനം’  സെമിനാറിൽ  കെ ഇ എൻ, കെ എം അനിൽ, സംഗീത ചേനംപുള്ളി, വൈകിട്ട് 4.30ന് ‘വൈക്കം സത്യഗ്രഹവും സമകാലീന ഇന്ത്യയും’  വിഷയത്തിൽ സുനിൽ പി ഇളയിടവും സംസാരിക്കും.  പങ്കെടുക്കുന്നവർ  രജിസ്റ്റർ ചെയ്യണം. ഫോൺ:   9447 689766,  9495891556.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top