നടിയുടെ പരാതി: പിന്നിൽ 
കോൺഗ്രസല്ലെന്ന്‌ മുരളി



കോഴിക്കോട്‌  ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിൽ കോൺഗ്രസിന്‌ പങ്കില്ലെന്ന്‌ കെ മുരളീധരൻ എംപി. നടിയെ ഉയർത്തി കോൺഗ്രസിന്‌ വോട്ട്‌ ചോദിക്കേണ്ടതില്ല. അവരുടെ പ്രശ്‌നത്തിൽ ഗൗരവമായി ഇടപെടും.      സഭയോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കോൺഗ്രസിനെ പഠിപ്പിക്കാൻ സിപിഐ എം വളർന്നിട്ടില്ല–-മുരളി വാർത്താലേഖകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News