എബിവിപി ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം


  കോഴിക്കോട് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ജെഎൻയുവിൽ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി  നഗരത്തിൽ പ്രകടനവും കൂട്ടായ്മയും നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ് ഉദ്ഘാടനംചെയ്തു. ടി കെ അഖിൽ, കെ മിഥുൻ, ഖദീജ ഹിബ, സ്വരാഗ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News