വെള്ളയിൽ ഗോഡൗണിലെ കയറ്റിറക്ക്‌ 
ഇന്ന്‌ പുനരാരംഭിക്കും



  കോഴിക്കോട്‌  വെള്ളയിൽ സിഡബ്ല്യുസി ഗോഡൗണിലെ ഭക്ഷ്യധാന്യ കയറ്റിറക്ക് പ്രവൃത്തി  വ്യാഴാഴ്‌ച പുനരാരംഭിക്കും. ഒരാഴ്ചയായി തൊഴിൽ തർക്കം മുലം റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.  എഡിഎം മുഹമ്മദ്‌ റഫീക്കിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം. 
ഡെപ്യുട്ടി ലേബർ കമീഷണറുടെ ഉത്തരവ് പ്രകാരം ഗോഡൗണിലെ എൻഎഫ്‌എസ്‌എ ഭക്ഷ്യധാന്യ കയറ്റിറക്ക് ജോലികൾ എൻഎഫ്‌എസ്‌എ തൊഴിലാളികൾ 2/3,  സിഡബ്ല്യുസി തൊഴിലാളികൾ 1/3 എന്ന അനുപാതത്തിൽ ജോലി ആരംഭിക്കും. സിവിൽ സപ്ലൈസ്‌ റീജണൽ മാനേജർ എൻ രഘുനാഥ്, ജില്ലാ സിവിൽ സപ്ലൈസ്‌ ഓഫീസർ കെ രാജീവ്, ജില്ലാ ലേബർ ഓഫീസർ സി പി ബബിത,  ഡിസിപി പി ബിജുരാജ്, ട്രേഡ്‌ യൂണിയൻ നേതാക്കളായ ഇ എം സുരേന്ദ്രൻ (സിഐടിയു), അഡ്വ. എം രാജൻ(ഐഎൻടിയുസി), പി പി മോഹനൻ (എഐടിയുസി), കെ പി സക്കിർ (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News