ഡൽഹിയിൽ 
പരേഡിന് 
അലീനയും



വെസ്റ്റ്ഹിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കാൻ കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനിയും. പുതിയങ്ങാടി കോയാറോഡ് മുസാമിക്കണ്ടി പ്രവീൺ കുമാറിന്റെയും പ്രസീതയുടെയും മകൾ എം കെ അലീനയാണ്  കേരളത്തിൽനിന്നുള്ള എട്ടം ഗ സംഘത്തിലുള്ളത്‌.  നാഷനൽ സർവീസ് സ്കീം അംഗമായ അലീന ചേളന്നൂർ എസ് എൻ കോളേജിലെ ബി എസ് സി മാത്‌സ്‌ രണ്ടാം വർഷ വിദ്യാർഥിനിയാണ്. രാജ്യത്തെ വിവിധ കോളേജുകളിൽനിന്ന് 144 വിദ്യാർഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.  യൂണിറ്റ്, ജില്ല, സർവകലാശാല, സംസ്ഥാന തലങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സംസ്ഥാനത്തുനിന്ന് 8 പേരെ തെരഞ്ഞെടുത്തത്.   അസി.പ്രൊഫസർ സമീറയാണ് സംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്.  അലീഡയാണ് അലീനയുടെ സഹോദരി.  Read on deshabhimani.com

Related News