29 March Friday

ഡൽഹിയിൽ 
പരേഡിന് 
അലീനയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
വെസ്റ്റ്ഹിൽ
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കാൻ കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനിയും. പുതിയങ്ങാടി കോയാറോഡ് മുസാമിക്കണ്ടി പ്രവീൺ കുമാറിന്റെയും പ്രസീതയുടെയും മകൾ എം കെ അലീനയാണ്  കേരളത്തിൽനിന്നുള്ള എട്ടം ഗ സംഘത്തിലുള്ളത്‌. 
നാഷനൽ സർവീസ് സ്കീം അംഗമായ അലീന ചേളന്നൂർ എസ് എൻ കോളേജിലെ ബി എസ് സി മാത്‌സ്‌ രണ്ടാം വർഷ വിദ്യാർഥിനിയാണ്. രാജ്യത്തെ വിവിധ കോളേജുകളിൽനിന്ന് 144 വിദ്യാർഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.  യൂണിറ്റ്, ജില്ല, സർവകലാശാല, സംസ്ഥാന തലങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സംസ്ഥാനത്തുനിന്ന് 8 പേരെ തെരഞ്ഞെടുത്തത്.   അസി.പ്രൊഫസർ സമീറയാണ് സംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്.  അലീഡയാണ് അലീനയുടെ സഹോദരി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top