വായനവസന്തം 
നഷ്‌ടപ്പെടുത്തരുത്‌



കോഴിക്കോട്  സംസ്ഥാന സർക്കാരിന്റെ  വായനയുടെ വസന്തം പദ്ധതിയിൽ  10 കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങൾക്ക്‌ വിതരണംചെയ്യാൻ ഉടൻ നടപടിവേണമെന്ന്‌  പ്രസാധകരുടെ സംഘടന  ‘പുസ്തക’ത്തിന്റെ  ജനറൽബോഡി യോഗം  ആവശ്യപ്പെട്ടു.    സ്‌കൂളുകളുടെ നിസ്സഹരണവും അനാസ്ഥയുംമൂലം പദ്ധതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയാണ്‌.  1500 സ്‌കൂളുകൾക്കായാണ് പദ്ധതി. ഇതിലേക്ക്‌ 9000  പുസ്തകങ്ങൾ  വിദഗ്‌ധർ തെരഞ്ഞെടുത്തിരുന്നു. ഓൺലൈനിൽ സ്‌കൂളുകൾക്ക്  പുസ്തകങ്ങൾ ഡിപിഐ യുടെ സൈറ്റിൽനിന്ന് തെരഞ്ഞെടുക്കാം. എന്നാൽ പകുതി സ്‌കൂളുകളും ഇതിന് തയ്യാറായിട്ടില്ല. അധ്യാപകരടക്കം ഇക്കാര്യത്തിൽ കാട്ടുന്ന   അനാസ്ഥ അവസാനിപ്പിക്കണം.  പിടിഎകൾ ഈ വിഷയത്തിൽ  ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.  ‘പുസ്തകം’ ചെയർമാൻ  എം കെ മുനീർ അധ്യക്ഷനായി.  പ്രതാപൻ തായാട്ട് (ഹരിതം), എൻ ഇ മനോഹർ   (പൂർണ), എം വി അക്ബർ     (ലിപി), എം  മണിശങ്കർ (ജ്ഞാനേശ്വരി) എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News