26 April Friday

വായനവസന്തം 
നഷ്‌ടപ്പെടുത്തരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കോഴിക്കോട്
 സംസ്ഥാന സർക്കാരിന്റെ  വായനയുടെ വസന്തം പദ്ധതിയിൽ  10 കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങൾക്ക്‌ വിതരണംചെയ്യാൻ ഉടൻ നടപടിവേണമെന്ന്‌  പ്രസാധകരുടെ സംഘടന  ‘പുസ്തക’ത്തിന്റെ  ജനറൽബോഡി യോഗം  ആവശ്യപ്പെട്ടു.    സ്‌കൂളുകളുടെ നിസ്സഹരണവും അനാസ്ഥയുംമൂലം പദ്ധതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. 
1500 സ്‌കൂളുകൾക്കായാണ് പദ്ധതി. ഇതിലേക്ക്‌ 9000  പുസ്തകങ്ങൾ  വിദഗ്‌ധർ തെരഞ്ഞെടുത്തിരുന്നു. ഓൺലൈനിൽ സ്‌കൂളുകൾക്ക്  പുസ്തകങ്ങൾ ഡിപിഐ യുടെ സൈറ്റിൽനിന്ന് തെരഞ്ഞെടുക്കാം. എന്നാൽ പകുതി സ്‌കൂളുകളും ഇതിന് തയ്യാറായിട്ടില്ല. അധ്യാപകരടക്കം ഇക്കാര്യത്തിൽ കാട്ടുന്ന   അനാസ്ഥ അവസാനിപ്പിക്കണം.  പിടിഎകൾ ഈ വിഷയത്തിൽ  ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.  ‘പുസ്തകം’ ചെയർമാൻ  എം കെ മുനീർ അധ്യക്ഷനായി.  പ്രതാപൻ തായാട്ട് (ഹരിതം), എൻ ഇ മനോഹർ   (പൂർണ), എം വി അക്ബർ     (ലിപി), എം  മണിശങ്കർ (ജ്ഞാനേശ്വരി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top