ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ചു

സിപിഐ എം പ്രതിഷേധ യോഗം കെ എം രാധാകൃഷ്ണൻ 
ഉദ്ഘാടനംചെയ്യുന്നു


കക്കോടി കൂടത്തുംപൊയിലിൽ ഓട്ടോ ഡ്രൈവറായ സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ ആക്രമിച്ചതിനെതിരെ പ്രകടനവും പ്രതിഷേധയോഗവും നടത്തി.  സിപിഐ എം കക്കോടി ഈസ്റ്റ്, കക്കോടി വെസ്റ്റ്, ചെറുകുളം ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം രാജേന്ദ്രൻ അധ്യക്ഷനായി. എം എം പ്രസാദ്, സി ശിവദാസൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News