ബാലസംഘം ഏരിയാ പ്രവർത്തക കൺവൻഷൻ

ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവൻഷൻ കെ കെ ലതിക ഉദ്ഘാടനം ചെയ്യുന്നു


പേരാമ്പ്ര ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവൻഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ വി സുന്ദരൻ, എം കുഞ്ഞമ്മത്, കെ രാജീവൻ, ഏരിയാ സെക്രട്ടറി റീഥിക റിയ, കൺവീനർ കെ രാമകൃഷ്ണൻ,  കോ ഓർഡിനേറ്റർ കെ കെ നിധീഷ്, എ പി രമ്യ, ആർ വി അബ്ദുള്ള, ദേവനന്ദ, ദേവിക പാലയാട്ട് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ്‌ എസ് ജെ സാഞ്ചൽ അധ്യക്ഷനായി. സംസ്ഥാന സ്കൂൾ കായികമേളയിൽ അഞ്ച്‌ കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ ആദിത്ത് വി അനിലിന് കെ കെ ലതിക ഉപഹാരം നൽകി. ഏരിയാ ജോയിന്റ്‌ സെക്രട്ടറി കെ എം ഫിദൽ സ്വാഗതവും വ്യാസ് വിജയ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News