വിദ്യാർഥികളുടെ 
യാത്രാ ആനുകൂല്യം: കലക്ടറേറ്റിൽ യോഗം



കോഴിക്കോട്‌ വിദ്യാർഥികളുടെ ബസ് യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട്  എഡിഎം സി മുഹമ്മദ്‌ റഫീഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ യോഗം ചേർന്നു. സർക്കാർ–-എയ്ഡഡ് മേഖലകളിൽ അതത് സ്ഥാപനങ്ങൾ ഒപ്പിട്ടു നൽകുന്ന പാസാണ്‌ അനുവദിക്കുക.  അൺ എയ്ഡഡ് മേഖലയിൽ ബസ്സുടമകളുടെ ഭാരവാഹികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾ, ആർടിഒ എന്നിവരുൾപ്പെടുന്ന  കമ്മിറ്റി സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി അംഗീകാരമുള്ള കോഴ്‌സുകൾക്കും അംഗീകാരമുള്ള സ്ഥാപനങ്ങൾക്കും  പാസ് അനുവദിക്കും. എല്ലാ ബുധനാഴ്ചയും പകൽ  2.30ന് ജില്ലാ ആർടിഒ ഓഫീസിൽ പ്രതിനിധികളുടെ യോഗവും ചേരും. Read on deshabhimani.com

Related News