29 March Friday

വിദ്യാർഥികളുടെ 
യാത്രാ ആനുകൂല്യം: കലക്ടറേറ്റിൽ യോഗം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
കോഴിക്കോട്‌
വിദ്യാർഥികളുടെ ബസ് യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട്  എഡിഎം സി മുഹമ്മദ്‌ റഫീഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ യോഗം ചേർന്നു. സർക്കാർ–-എയ്ഡഡ് മേഖലകളിൽ അതത് സ്ഥാപനങ്ങൾ ഒപ്പിട്ടു നൽകുന്ന പാസാണ്‌ അനുവദിക്കുക.  അൺ എയ്ഡഡ് മേഖലയിൽ ബസ്സുടമകളുടെ ഭാരവാഹികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾ, ആർടിഒ എന്നിവരുൾപ്പെടുന്ന  കമ്മിറ്റി സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി അംഗീകാരമുള്ള കോഴ്‌സുകൾക്കും അംഗീകാരമുള്ള സ്ഥാപനങ്ങൾക്കും  പാസ് അനുവദിക്കും. എല്ലാ ബുധനാഴ്ചയും പകൽ  2.30ന് ജില്ലാ ആർടിഒ ഓഫീസിൽ പ്രതിനിധികളുടെ യോഗവും ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top