എസ്ബിഐഇഎഫ് ജാഥ പര്യടനം നടത്തി



കോഴിക്കോട് അന്തസ്സായി തൊഴിൽ ചെയ്യാനനുവദിക്കുക, സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ -(ബെഫി) അവകാശ സംരക്ഷണ ജാഥകൾ  പര്യടനം നടത്തി. എസ്ബിഐഇഎഫ് പ്രസിഡന്റ്‌ അമൽ രവി നയിച്ച ജാഥയും ജനറൽ സെക്രട്ടറി സി ജയരാജ് നയിച്ച ജാഥയും വിവിധ ശാഖകളിലെ പര്യടനത്തിനുശേഷം എസ്‌ബിഐ കോഴിക്കോട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ സമാപിച്ചു.  സമാപന യോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം മോഹനൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻമാർക്കുപുറമേ ബെഫി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി സി രാജീവൻ സംസാരിച്ചു. വി ആർ ഗോപകുമാർ സ്വാഗതവും പി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. കാസർകോട്ടുനിന്ന് ആരംഭിച്ച ജാഥകൾ ഡിസംബർ 16ന് തിരുവനന്തപുരത്ത് സമാപിക്കും. Read on deshabhimani.com

Related News