ഇന്റർവ്യു ബോർഡ്‌ യുഡിഎഫ്‌ സമിതിയായി; പ്രതിഷേധിച്ച്‌ എൽഡിഎഫ്



 നരിക്കുനി നരിക്കുനി പഞ്ചായത്തിൽ അങ്കണവാടി ജീവനക്കാരെ നിയമിക്കാൻ രൂപീകരിച്ച ഇന്റർവ്യു ബോർഡിൽ യുഡിഎഫ് നേതാക്കൾ മാത്രം. ഇതിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ ഓഫീസിനുള്ളിൽ എൽഡിഎഫ്‌ അംഗങ്ങൾ ഉപരോധം തീർത്തു.       പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിച്ചു.  പ്രതിഷേധം കനത്തതോടെ തീരുമാനം പിൻവലിച്ചു. അങ്കണവാടി ജീവനക്കാരുടെ നിയമനത്തിനായി പുതിയ ഇന്റർവ്യു ബോർഡ് രൂപീകരിക്കുമെന്നും അറിയിച്ചു.  എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ വി ബാബു മാർച്ച്‌ ഉദ്ഘാടനംചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. കെ കെ മിഥിലേഷ്, മജീദ്, ബേബിവാസൻ, എൻ രാധാകൃഷ്ണൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. വി സി ഷനോജ് സ്വാഗതവും കെ കെ ഷിബിൻ ലാൽ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News