20 April Saturday

ഇന്റർവ്യു ബോർഡ്‌ യുഡിഎഫ്‌ സമിതിയായി; പ്രതിഷേധിച്ച്‌ എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

 നരിക്കുനി

നരിക്കുനി പഞ്ചായത്തിൽ അങ്കണവാടി ജീവനക്കാരെ നിയമിക്കാൻ രൂപീകരിച്ച ഇന്റർവ്യു ബോർഡിൽ യുഡിഎഫ് നേതാക്കൾ മാത്രം. ഇതിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ ഓഫീസിനുള്ളിൽ എൽഡിഎഫ്‌ അംഗങ്ങൾ ഉപരോധം തീർത്തു. 
     പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിച്ചു.  പ്രതിഷേധം കനത്തതോടെ തീരുമാനം പിൻവലിച്ചു. അങ്കണവാടി ജീവനക്കാരുടെ നിയമനത്തിനായി പുതിയ ഇന്റർവ്യു ബോർഡ് രൂപീകരിക്കുമെന്നും അറിയിച്ചു. 
എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ വി ബാബു മാർച്ച്‌ ഉദ്ഘാടനംചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. കെ കെ മിഥിലേഷ്, മജീദ്, ബേബിവാസൻ, എൻ രാധാകൃഷ്ണൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. വി സി ഷനോജ് സ്വാഗതവും കെ കെ ഷിബിൻ ലാൽ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top