വാഹനങ്ങൾ ഇടിച്ചിട്ട 
യുവാവിനെതിരെ കേസ്



കൊയിലാണ്ടി തിരക്കുള്ള റോഡിലൂടെ  അശ്രദ്ധയോടെ  കാറോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ട യുവാവിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. കീഴരിയൂര്‍ നടുവത്തൂര്‍ ചേരുവീട്ടില്‍ മീത്തല്‍ സി എം ബബിത്തിന്റെ (25)പേരിലാണ് കേസെടുത്തത്. ചൊവ്വ പകൽ 12 നായിരുന്നു സംഭവം. കൊയിലാണ്ടി മാര്‍ക്കറ്റിലൂടെ വന്ന കാര്‍ ആദ്യം ഗുഡ്‌സ് ഓട്ടോറിക്ഷയിലും   റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളെയും ഇടിച്ച്‌ തെറിപ്പിച്ചു. ഓടിക്കൂടിയ ഡ്രൈവര്‍മാരും ചുമട്ട് തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് കാര്‍ തടഞ്ഞിട്ടു. പൊലീസെത്തി  ബബിത്തിനെ കസ്റ്റഡിയിലെടുത്തു.    ഇയാളോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി എസ്ഐ എം എല്‍ അനൂപ് പറഞ്ഞു. Read on deshabhimani.com

Related News