20 April Saturday

വാഹനങ്ങൾ ഇടിച്ചിട്ട 
യുവാവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കൊയിലാണ്ടി
തിരക്കുള്ള റോഡിലൂടെ  അശ്രദ്ധയോടെ  കാറോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ട യുവാവിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. കീഴരിയൂര്‍ നടുവത്തൂര്‍ ചേരുവീട്ടില്‍ മീത്തല്‍ സി എം ബബിത്തിന്റെ (25)പേരിലാണ് കേസെടുത്തത്. ചൊവ്വ പകൽ 12 നായിരുന്നു സംഭവം. കൊയിലാണ്ടി മാര്‍ക്കറ്റിലൂടെ വന്ന കാര്‍ ആദ്യം ഗുഡ്‌സ് ഓട്ടോറിക്ഷയിലും   റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളെയും ഇടിച്ച്‌ തെറിപ്പിച്ചു. ഓടിക്കൂടിയ ഡ്രൈവര്‍മാരും ചുമട്ട് തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് കാര്‍ തടഞ്ഞിട്ടു. പൊലീസെത്തി  ബബിത്തിനെ കസ്റ്റഡിയിലെടുത്തു.    ഇയാളോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി എസ്ഐ എം എല്‍ അനൂപ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top