നൊച്ചാട് ലേബർ കോൺട്രാക്ട് 
സൊസൈറ്റി ഓഫീസ് 
കെട്ടിടം തുറന്നു

നൊച്ചാട് ലേബർ കോൺട്രാക്ട്‌ സൊസൈറ്റി ഓഫീസ് കെട്ടിടം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


 പേരാമ്പ്ര  നൊച്ചാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് കെട്ടിടം വെള്ളിയൂരിൽ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ അധ്യക്ഷയായി. സെക്രട്ടറി ശോഭന വൈശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാറക്കൽ, പഞ്ചായത്തംഗം കെ മധു കൃഷ്ണൻ, കെ ടി ബാലകൃഷ്ണൻ, ഇ വത്സല, എം സി ഉണ്ണിക്കൃഷ്ണൻ, ടി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ടി എം ദാമോദരൻ സ്വാഗതവും വൈ സ് പ്രസിഡന്റ്‌ സി ബാലൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News