ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട് 
നടപ്പാക്കണം

കെആര്‍ടിഎ യൂണിറ്റ് സമ്മേളനം കെഎസ്ടിഎ താമരശേരി സബ്ജില്ലാ 
വൈസ് പ്രസിഡന്റ്‌ വി എം മെഹറലി ഉദ്ഘാടനംചെയ്യുന്നു


 താമരശേരി   ഖാദർ കമീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കി പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെആർടിഎ) കൊടുവള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിഎ താമരശേരി സബ്ജില്ലാ വൈസ് പ്രസിഡന്റ്‌  വി എം മെഹറലി  ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എൽ കെ അഖിൽ, കെഎസ്ടിഎ താമരശേരി സബ്ജില്ലാ വൈസ് പ്രസിഡന്റ്‌ വേണു, പി എം ലിനി, ഷിധ സുധർമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ജി ആദർശ് (സെക്രട്ടറി), ഷിധ സുധർമൻ (ജോ. സെക്രട്ടറി), പി ആർ ഷിനി (ട്രഷറർ). Read on deshabhimani.com

Related News