എൻ എ കരീമിനെ അനുസ്മരിച്ചു

എൻ എ കരീമിന്റെ മൂന്നാം ചരമ വാർഷികം ഇ എൻ പ്രേമനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു


മാവൂർ  സിപിഐ എം മാവൂർ ലോക്കൽ കമ്മിറ്റി അംഗവും മാവൂർ പഞ്ചായത്തംഗവുമായിരുന്ന എൻ എ കരീമിന്റെ മൂന്നാംചരമ വാർഷികം മാവൂർ എ കെ ജി ഭവനിൽ ലോക്കൽ സെക്രട്ടറി ഇ എൻ പ്രേമനാഥൻ ഉദ്‌ഘാടനംചെയ്തു.  ഫോട്ടോ അനാഛാദനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എം ധർമജൻ നിർവഹിച്ചു. കെ പി ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത്, എൻ ബാലചന്ദ്രൻ, കെ വിശാലാക്ഷി, മാവൂർ വിജയൻ, സി ബാലകൃഷ്ണൻ, എ പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. പി രാമൻ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News