ജനങ്ങളെ അണിനിരത്തും: ലോക്കൽ കമ്മിറ്റി



ബാലുശേരി ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ ക്രിമിനൽ സംഘം  മർദിച്ചതിൽ തൃക്കുറ്റിശേരി ലോക്കൽകമ്മിറ്റി പ്രതിഷേധിച്ചു. ന്യൂനപക്ഷമേഖലയിൽനിന്ന് ഈയടുത്തകാലത്തായി നിരവധി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക് വന്നിട്ടുണ്ട്. എസ്ഡിപിഐയുടെ തീവ്രവർഗീയ നിലപാടുകളിൽ പ്രദേശത്ത് കടുത്ത പ്രതിഷേധമുണ്ട്. ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ ഭീകരത സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ പി കെ ഗംഗാധരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, പി ബാലൻ നമ്പ്യാർ, ടി ഷാജു, ടി സരുൺ, എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News