24 April Wednesday

ജനങ്ങളെ അണിനിരത്തും: ലോക്കൽ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
ബാലുശേരി
ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ ക്രിമിനൽ സംഘം  മർദിച്ചതിൽ തൃക്കുറ്റിശേരി ലോക്കൽകമ്മിറ്റി പ്രതിഷേധിച്ചു. ന്യൂനപക്ഷമേഖലയിൽനിന്ന് ഈയടുത്തകാലത്തായി നിരവധി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക് വന്നിട്ടുണ്ട്. എസ്ഡിപിഐയുടെ തീവ്രവർഗീയ നിലപാടുകളിൽ പ്രദേശത്ത് കടുത്ത പ്രതിഷേധമുണ്ട്. ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ ഭീകരത സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ പി കെ ഗംഗാധരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, പി ബാലൻ നമ്പ്യാർ, ടി ഷാജു, ടി സരുൺ, എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top