കോൺഗ്രസ്‌ നേതാവും കുടുംബവും 
സിപിഐ എമ്മിനൊപ്പം

ചുള്ളിപ്പറമ്പിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വന്ന കരുവാൻതൊടി ഗംഗാധരന് ഏരിയാ കമ്മിറ്റി അംഗം ടി കെ ശൈലജ ചെങ്കൊടി കെെമാറിയപ്പോൾ


പരുത്തിപ്പാറ  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന ചുള്ളിപ്പറമ്പ് കരുവാൻ തൊടി ഗംഗാധരനും കുടുംബവും ദീർഘകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം.  കോൺഗ്രസ്‌ വിട്ട ഗംഗാധരന് സിപിഐ എം പരുത്തിപ്പാറ ലോക്കൽ കമ്മിറ്റി നവകേരള വികസന സദസ്സിൽ സ്വീകരണം നൽകി.  ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം ടി കെ ശൈലജ പാർടി പതാക കൈമാറി. വി ജയപ്രകാശൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം കെ സുധീഷ് കുമാർ, ലോക്കൽ സെക്രട്ടറി ബാബു പ്രശാന്ത്, വി ജയപ്രകാശ്, സി സുബ്രഹ്മണ്യൻ, കെ പ്രകാശൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News