20 April Saturday

കോൺഗ്രസ്‌ നേതാവും കുടുംബവും 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ചുള്ളിപ്പറമ്പിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വന്ന കരുവാൻതൊടി ഗംഗാധരന് ഏരിയാ കമ്മിറ്റി അംഗം ടി കെ ശൈലജ ചെങ്കൊടി കെെമാറിയപ്പോൾ

പരുത്തിപ്പാറ 
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന ചുള്ളിപ്പറമ്പ് കരുവാൻ തൊടി ഗംഗാധരനും കുടുംബവും ദീർഘകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം.  കോൺഗ്രസ്‌ വിട്ട ഗംഗാധരന് സിപിഐ എം പരുത്തിപ്പാറ ലോക്കൽ കമ്മിറ്റി നവകേരള വികസന സദസ്സിൽ സ്വീകരണം നൽകി. 
ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം ടി കെ ശൈലജ പാർടി പതാക കൈമാറി. വി ജയപ്രകാശൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം കെ സുധീഷ് കുമാർ, ലോക്കൽ സെക്രട്ടറി ബാബു പ്രശാന്ത്, വി ജയപ്രകാശ്, സി സുബ്രഹ്മണ്യൻ, കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top