മുക്കം ഫെസ്റ്റിൽ പാട്ടും നൃത്തവും

മുക്കം ഫെസ്റ്റിൽ സാംസ്‌കാരിക സന്ധ്യ നടൻ ഷുക്കൂർ വക്കീൽ ഉദ്ഘാടനംചെയ്യുന്നു


മുക്കം  മത്തായി ചാക്കോ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച  മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസത്തെ സാംസ്കാരിക സന്ധ്യ നടൻ ഷുക്കൂർ വക്കീൽ ഉദ്ഘാടനംചെയ്തു. 
കലാ സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ വി സുധാകരൻ  അധ്യക്ഷനായി. കൊയിലാട്ട് ജ്വല്ലറി മാനേജിങ ഡയറക്ടർ അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മുക്കം നഗരസഭ കൗൺസിലർ എം മധു, ജനറൽ കൺവീനർ വി കെ വിനോദ്, അശ്വതി സനൂജ്,  കെ ടി ശ്രീധരൻ, എം ദിവ്യ, അജയ് ഫ്രാൻസി എന്നിവർ സംസാരിച്ചു. ഇ അരുൺ സ്വാഗതം പറഞ്ഞു.  കൊയിലാണ്ടി എയ്ഞ്ചൽ ഡാൻസ് കമ്പനിയും മുക്കം മ്യൂസിക് ബീറ്റ്സും പരിപാടികൾ അവതരിപ്പിച്ചു.   ചൊവ്വാഴ്‌ച അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തൽ നാടകവും മുക്കം ടീൻസിന്റെ മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും. Read on deshabhimani.com

Related News