19 April Friday

മുക്കം ഫെസ്റ്റിൽ പാട്ടും നൃത്തവും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

മുക്കം ഫെസ്റ്റിൽ സാംസ്‌കാരിക സന്ധ്യ നടൻ ഷുക്കൂർ വക്കീൽ ഉദ്ഘാടനംചെയ്യുന്നു

മുക്കം 
മത്തായി ചാക്കോ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച  മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസത്തെ സാംസ്കാരിക സന്ധ്യ നടൻ ഷുക്കൂർ വക്കീൽ ഉദ്ഘാടനംചെയ്തു. 
കലാ സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ വി സുധാകരൻ  അധ്യക്ഷനായി. കൊയിലാട്ട് ജ്വല്ലറി മാനേജിങ ഡയറക്ടർ അബ്ദുറഹിമാൻ മുഖ്യാതിഥിയായി.
മുക്കം നഗരസഭ കൗൺസിലർ എം മധു, ജനറൽ കൺവീനർ വി കെ വിനോദ്, അശ്വതി സനൂജ്,  കെ ടി ശ്രീധരൻ, എം ദിവ്യ, അജയ് ഫ്രാൻസി എന്നിവർ സംസാരിച്ചു. ഇ അരുൺ സ്വാഗതം പറഞ്ഞു. 
കൊയിലാണ്ടി എയ്ഞ്ചൽ ഡാൻസ് കമ്പനിയും മുക്കം മ്യൂസിക് ബീറ്റ്സും പരിപാടികൾ അവതരിപ്പിച്ചു. 
 ചൊവ്വാഴ്‌ച അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തൽ നാടകവും മുക്കം ടീൻസിന്റെ മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top