അവർ വായിക്കട്ടെ, നമുക്ക്‌ കൈകോർക്കാം

കണ്ണൂർ ലേബർ കോടതി ജഡ്‌ജി ആർ എൽ ബൈജുവിൽനിന്ന്‌ 
ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ 
പുസ്‌തകങ്ങൾ സ്വീകരിക്കുന്നു


 കോഴിക്കോട്‌ സംസ്ഥാനത്തെ ചിൽഡ്രൻസ്‌ ഹോമുകളിലെ കുട്ടികളിൽ വായനശീലം വളർത്താനായി പുസ്‌തക ചലഞ്ചുമായി ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി. ന്യായാധിപർ, അഭിഭാഷകർ, സാഹിത്യകാരൻമാർ, മാധ്യമ സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, പ്രസാധകർ, എഴുത്തുകാർ, അധ്യാപകർ, വിദ്യാർഥികൾ, കോടതി, ഇതര ജീവനക്കാർ, പാരാലീഗൽ വളന്റിയർമാർ, പൊതുജനങ്ങൾ തുടങ്ങിയവരിൽ നിന്നെല്ലാം പുസ്‌തകങ്ങൾ സമാഹരിച്ചാണ്‌ പദ്ധതി. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പുതിയതോ ഉപയോഗിച്ചതോ ആയ പുസ്തകങ്ങൾ 31നകം കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ലഭിക്കണം. നേരിട്ടെത്തിക്കുവാൻ ബുദ്ധിമുട്ടുള്ളവർ അറിയിച്ചാൽ അവിടെയെത്തി ശേഖരിക്കും. ഫോൺ: 0495-2365048. ഒബ്‌സർവേഷൻ ഹോമുകളടക്കം നാല്‌ സ്ഥാപനങ്ങളാണ്‌ ജില്ലയിലുള്ളത്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ചിൽഡ്രൻസ്‌ ഹോമുകളിലായാണ്‌ കൂടുതൽ കുട്ടികൾ താമസിക്കുന്നത്‌.  ഇതിനകം നിരവധിയാളുകളാണ്‌ പുസ്‌തക ചലഞ്ചുമായി കൈകോർത്തത്‌.  ആയിരത്തോളം പുസ്‌തകങ്ങൾ ഇതിനകം കിട്ടിയതായി ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ പറഞ്ഞു. Read on deshabhimani.com

Related News