24 April Wednesday

അവർ വായിക്കട്ടെ, നമുക്ക്‌ കൈകോർക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കണ്ണൂർ ലേബർ കോടതി ജഡ്‌ജി ആർ എൽ ബൈജുവിൽനിന്ന്‌ 
ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ 
പുസ്‌തകങ്ങൾ സ്വീകരിക്കുന്നു

 കോഴിക്കോട്‌

സംസ്ഥാനത്തെ ചിൽഡ്രൻസ്‌ ഹോമുകളിലെ കുട്ടികളിൽ വായനശീലം വളർത്താനായി പുസ്‌തക ചലഞ്ചുമായി ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി. ന്യായാധിപർ, അഭിഭാഷകർ, സാഹിത്യകാരൻമാർ, മാധ്യമ സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, പ്രസാധകർ, എഴുത്തുകാർ, അധ്യാപകർ, വിദ്യാർഥികൾ, കോടതി, ഇതര ജീവനക്കാർ, പാരാലീഗൽ വളന്റിയർമാർ, പൊതുജനങ്ങൾ തുടങ്ങിയവരിൽ നിന്നെല്ലാം പുസ്‌തകങ്ങൾ സമാഹരിച്ചാണ്‌ പദ്ധതി.
കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പുതിയതോ ഉപയോഗിച്ചതോ ആയ പുസ്തകങ്ങൾ 31നകം കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ലഭിക്കണം. നേരിട്ടെത്തിക്കുവാൻ ബുദ്ധിമുട്ടുള്ളവർ അറിയിച്ചാൽ അവിടെയെത്തി ശേഖരിക്കും. ഫോൺ: 0495-2365048.
ഒബ്‌സർവേഷൻ ഹോമുകളടക്കം നാല്‌ സ്ഥാപനങ്ങളാണ്‌ ജില്ലയിലുള്ളത്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ചിൽഡ്രൻസ്‌ ഹോമുകളിലായാണ്‌ കൂടുതൽ കുട്ടികൾ താമസിക്കുന്നത്‌. 
ഇതിനകം നിരവധിയാളുകളാണ്‌ പുസ്‌തക ചലഞ്ചുമായി കൈകോർത്തത്‌.  ആയിരത്തോളം പുസ്‌തകങ്ങൾ ഇതിനകം കിട്ടിയതായി ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top