നവീകരിച്ച കുന്നുമ്മൽ 
വില്ലേജ് ഓഫീസ് ഉദ്ഘാടനം

നവീകരിച്ച കുന്നുമ്മൽ വില്ലേജ് ഓഫീസ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കുറ്റ്യാടി  റവന്യു വകുപ്പ് പ്ലാൻ ഫണ്ട് ചെലവഴിച്ച് നവീകരിച്ച കുന്നുമ്മൽ വില്ലേജ് ഓഫീസ് കെട്ടിടം കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ  ഉദ്ഘാടനംചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത അധ്യക്ഷയായി. വടകര തഹസിൽദാർ ആഷിഖ് തോട്ടോൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി വിജിലേഷ്, മുഹമ്മദ് കക്കട്ടിൽ, സി വി എം നജ്മ, ടി പി വിശ്വനാഥൻ, കെ കെ സുരേഷ്, പി സുരേഷ് ബാബു, വി എം കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News