പെൻഷൻ അപേക്ഷകർക്ക് 
സഹായമായി ക്യാമ്പ്



ഫറോക്ക്    ക്ഷേമ പെൻഷൻ അപേക്ഷകരെ സഹായിക്കാൻ കോർപറേഷൻ 42-ാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർധക്യം/വിധവ / വികലാംഗ ക്ഷേമ പെൻഷനുകൾ ബാങ്ക് വഴി വാങ്ങുന്നവർക്കായാണ് നല്ലളം ഗവ. ഹൈസ്കൂളിൽ അപേക്ഷകൾ കോർപറേഷനിൽ സമർപ്പിക്കുന്നതിന്‌ സൗകര്യമൊരുക്കിയത്. ബിപിഎൽ കാർഡുകാർ ക്ഷേമപെൻഷൻ തുടർന്നും ലഭിക്കാൻ അവരുടെ റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പുകൾ, പെൻഷൻ നമ്പർ, ഫോൺ നമ്പർ സഹിതം കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകണമെന്നായിരുന്നു നിർദേശം.  കൗൺസിലർ ടി മൈമൂനത്ത്, പി സി സൈതു, കെ ഷാഹുൽ ഹമീദ്, അനിൽ കുമാർ, ഷരീഫ, കെ അഷറഫ് എന്നിവർ ക്യാമ്പിന്  നേതൃത്വംനൽകി. Read on deshabhimani.com

Related News