29 March Friday

പെൻഷൻ അപേക്ഷകർക്ക് 
സഹായമായി ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
ഫറോക്ക്   
ക്ഷേമ പെൻഷൻ അപേക്ഷകരെ സഹായിക്കാൻ കോർപറേഷൻ 42-ാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു.
വാർധക്യം/വിധവ / വികലാംഗ ക്ഷേമ പെൻഷനുകൾ ബാങ്ക് വഴി വാങ്ങുന്നവർക്കായാണ് നല്ലളം ഗവ. ഹൈസ്കൂളിൽ അപേക്ഷകൾ കോർപറേഷനിൽ സമർപ്പിക്കുന്നതിന്‌ സൗകര്യമൊരുക്കിയത്. ബിപിഎൽ കാർഡുകാർ ക്ഷേമപെൻഷൻ തുടർന്നും ലഭിക്കാൻ അവരുടെ റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പുകൾ, പെൻഷൻ നമ്പർ, ഫോൺ നമ്പർ സഹിതം കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകണമെന്നായിരുന്നു നിർദേശം.  കൗൺസിലർ ടി മൈമൂനത്ത്, പി സി സൈതു, കെ ഷാഹുൽ ഹമീദ്, അനിൽ കുമാർ, ഷരീഫ, കെ അഷറഫ് എന്നിവർ ക്യാമ്പിന്  നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top