വൈദ്യുതി: കേന്ദ്ര നീക്കം ചെറുക്കണം-–---- എളമരം

വൈദ്യുതി ബില്ലിനെതിരെ കോഴിക്കോട് സ്റ്റേഡിയം ജങ്‌ഷനിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ വൈദ്യുതിയെ കേന്ദ്ര സർക്കാർ വിൽപ്പനച്ചരക്കാക്കി മാറ്റുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിച്ച ജില്ലാ കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  നാടിന്റെ ഭാവിയെ അപകടത്തിലാക്കുന്ന നിയമ ഭേദഗതിക്കെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാർ പൊതുജനങ്ങളെ അണിനിരത്തി ഐക്യത്തോടെ പ്രക്ഷോഭരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഡിയം പരിസരത്ത്‌ ചേർന്ന കൺവൻഷനിൽ എഐടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജി പങ്കജാക്ഷൻ അധ്യക്ഷനായി. ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം പി പത്മനാഭൻ,  പി കെ നാസർ, എ ടി അബ്ദു, ടി എം സജീന്ദ്രൻ, പി പ്രദീപ്‌ കുമാർ, ഇ മനോജ്‌, വി കെ ശശീന്ദ്രൻ, എം എം അക്‌ബർ, എ സുധീർ, എ രമേശൻ, എ കെ അബ്ബാസ്‌, സി എം ഗോപകുമാർ എന്നിവർ സംസാരിച്ചു. കോ ഓർഡിനേഷൻ ജില്ലാ കൺവീനർ പി കെ പ്രമോദ്‌ സ്വാഗതവും ചെയർമാൻ കെ രതീഷ്‌ കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News