28 March Thursday

വൈദ്യുതി: കേന്ദ്ര നീക്കം ചെറുക്കണം-–---- എളമരം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

വൈദ്യുതി ബില്ലിനെതിരെ കോഴിക്കോട് സ്റ്റേഡിയം ജങ്‌ഷനിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ വൈദ്യുതിയെ കേന്ദ്ര സർക്കാർ വിൽപ്പനച്ചരക്കാക്കി മാറ്റുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിച്ച ജില്ലാ കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
നാടിന്റെ ഭാവിയെ അപകടത്തിലാക്കുന്ന നിയമ ഭേദഗതിക്കെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാർ പൊതുജനങ്ങളെ അണിനിരത്തി ഐക്യത്തോടെ പ്രക്ഷോഭരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഡിയം പരിസരത്ത്‌ ചേർന്ന കൺവൻഷനിൽ എഐടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജി പങ്കജാക്ഷൻ അധ്യക്ഷനായി. ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം പി പത്മനാഭൻ,  പി കെ നാസർ, എ ടി അബ്ദു, ടി എം സജീന്ദ്രൻ, പി പ്രദീപ്‌ കുമാർ, ഇ മനോജ്‌, വി കെ ശശീന്ദ്രൻ, എം എം അക്‌ബർ, എ സുധീർ, എ രമേശൻ, എ കെ അബ്ബാസ്‌, സി എം ഗോപകുമാർ എന്നിവർ സംസാരിച്ചു. കോ ഓർഡിനേഷൻ ജില്ലാ കൺവീനർ പി കെ പ്രമോദ്‌ സ്വാഗതവും ചെയർമാൻ കെ രതീഷ്‌ കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top