എസ്‌ബിഐഇഎഫ്‌ അവകാശ സംരക്ഷണ ജാഥ ഇന്ന് ജില്ലയിൽ



കോഴിക്കോട്‌ സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക, അന്തസ്സായി തൊഴിലെടുക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌ബിഐഇഎഫ്‌(ബെഫി)  കാസർകോട്‌ നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ ജാഥ ബുധൻ  ജില്ലയിലെത്തും. പ്രസിഡന്റ്‌ അമൽ രവി നയിക്കുന്ന ജാഥ രാവിലെ 9.30ന് മാഹിയിൽനിന്നും, ജനറൽ സെക്രട്ടറി സി ജയരാജ്‌ നയിക്കുന്ന ജാഥ എസ്‌ബിഐ കണ്ണൂർ റോഡിൽ നിന്നും പുറപ്പെട്ട് വിവിധ ശാഖകൾ സന്ദർശിച്ചശേഷം മാനാഞ്ചിറയിലെത്തും. എസ്‌ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുമ്പിൽ വൈകിട്ട് 5.15നാണ്‌ സമാപനം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News