രാംദാസ്‌ വൈദ്യർ അനുകരിക്കാനാകാത്ത പ്രതിഭ

രാംദാസ് വൈദ്യർ അനുസ്മരണം വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌   അനുകരിക്കാനാകാത്ത സർഗസാമൂഹ്യ വിമർശകനായിരുന്നു രാംദാസ്‌ വൈദ്യരെന്ന്‌ കഥാകൃത്ത്‌ വി ആർ സുധീഷ്‌ പറഞ്ഞു. സംഘാടകരും അനുയായികളുമില്ലാത്ത പ്രതിഭയായിരുന്നു വൈദ്യർ. കാലത്തിനപ്പുറവും നിറഞ്ഞുനിൽക്കുന്ന വൈദ്യരുടെ പ്രവർത്തനങ്ങളാണ്‌ അദ്ദേഹത്തെ ചിരസ്‌മരണീയനാക്കിയത്‌–- രാംദാസ്‌ വൈദ്യർ അനുസ്‌മരണം ഉദ്‌ഘാടനംചെയ്‌ത്‌ സുധീഷ്‌ പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ എൻ പി രാജേന്ദ്രൻ അധ്യക്ഷനായി. കെ പ്രേമനാഥ്‌, എം ഫിറോസ്‌ഖാൻ, കമാൽ വരദൂർ, ഡോ. സനൽകുമാർ, വീരാൻകോയ എന്നിവർ സംസാരിച്ചു. എ സജീവൻ സ്വാഗതവും ടി വേലായുധൻ നന്ദിയും പറഞ്ഞു. അനിൽദാസിന്റെ ഗസൽ ആലാപനവുമുണ്ടായി. Read on deshabhimani.com

Related News