25 April Thursday

രാംദാസ്‌ വൈദ്യർ അനുകരിക്കാനാകാത്ത പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

രാംദാസ് വൈദ്യർ അനുസ്മരണം വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌  

അനുകരിക്കാനാകാത്ത സർഗസാമൂഹ്യ വിമർശകനായിരുന്നു രാംദാസ്‌ വൈദ്യരെന്ന്‌ കഥാകൃത്ത്‌ വി ആർ സുധീഷ്‌ പറഞ്ഞു. സംഘാടകരും അനുയായികളുമില്ലാത്ത പ്രതിഭയായിരുന്നു വൈദ്യർ. കാലത്തിനപ്പുറവും നിറഞ്ഞുനിൽക്കുന്ന വൈദ്യരുടെ പ്രവർത്തനങ്ങളാണ്‌ അദ്ദേഹത്തെ ചിരസ്‌മരണീയനാക്കിയത്‌–- രാംദാസ്‌ വൈദ്യർ അനുസ്‌മരണം ഉദ്‌ഘാടനംചെയ്‌ത്‌ സുധീഷ്‌ പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ എൻ പി രാജേന്ദ്രൻ അധ്യക്ഷനായി. കെ പ്രേമനാഥ്‌, എം ഫിറോസ്‌ഖാൻ, കമാൽ വരദൂർ, ഡോ. സനൽകുമാർ, വീരാൻകോയ എന്നിവർ സംസാരിച്ചു. എ സജീവൻ സ്വാഗതവും ടി വേലായുധൻ നന്ദിയും പറഞ്ഞു. അനിൽദാസിന്റെ ഗസൽ ആലാപനവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top