പികെഎസ് പ്രതിഷേധ കൂട്ടായ്മ
കോഴിക്കോട് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ്–-കോൺഗ്രസ് ഗൂഢാലോചനക്കെതിരെയും മുഖ്യമന്ത്രിക്ക് നേരെയുള്ള വധശ്രമത്തിലും പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത്, ആർഎസ്എസ്–-കോൺഗ്രസ് ഗൂഢാലോചനക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി നടന്ന കൂട്ടായ്മ പുതിയ ബസ്സ്റ്റാൻഡിൽ ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി അനിത അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഇ പി ഷാജി, ഒ സിന്ധു, പി ബാലകൃഷ്ണൻ, പി ടി ബിന്ദു എന്നിവർ സംസാരിച്ചു. Read on deshabhimani.com