ബാലസംഘം 
ജില്ലാ സമ്മേളനം 
ജൂലൈ 29 മുതൽ കൂട്ടാലിടയിൽ



കോഴിക്കോട്  ബാലസംഘം ജില്ലാ സമ്മേളനത്തിന് ബാലുശേരി ഏരിയയിലെ കൂട്ടാലിട വേദിയാകും. ജൂലൈ 29 മുതൽ 31 വരെയാണ് സമ്മേളനം. സ്വാഗതസംഘം രൂപീകരണം 29ന് വൈകിട്ട് നാലിന് കൂട്ടാലിട ഇ പി വിജയൻ സ്മാരക ഹാളിൽ ചേരും. കെ കെ ലതിക ഉദ്ഘാടനംചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ബാലുശേരി ഏരിയയിലെ 16 മേഖലകളിലായി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ശാസ്ത്രമേളകൾ, സിമ്പോസിയം, സൈക്കിൾ റാലികൾ, സാഹിത്യോത്സവങ്ങൾ, വർണോത്സവം, സെമിനാറുകൾ, പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഫുട്ബോൾ,- ക്രിക്കറ്റ്-, ബാഡ്മിന്റൺ ടൂർണമെന്റുകൾ, കളിയുത്സവങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. Read on deshabhimani.com

Related News