29 March Friday

ബാലസംഘം 
ജില്ലാ സമ്മേളനം 
ജൂലൈ 29 മുതൽ കൂട്ടാലിടയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കോഴിക്കോട് 
ബാലസംഘം ജില്ലാ സമ്മേളനത്തിന് ബാലുശേരി ഏരിയയിലെ കൂട്ടാലിട വേദിയാകും. ജൂലൈ 29 മുതൽ 31 വരെയാണ് സമ്മേളനം. സ്വാഗതസംഘം രൂപീകരണം 29ന് വൈകിട്ട് നാലിന് കൂട്ടാലിട ഇ പി വിജയൻ സ്മാരക ഹാളിൽ ചേരും. കെ കെ ലതിക ഉദ്ഘാടനംചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ബാലുശേരി ഏരിയയിലെ 16 മേഖലകളിലായി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ശാസ്ത്രമേളകൾ, സിമ്പോസിയം, സൈക്കിൾ റാലികൾ, സാഹിത്യോത്സവങ്ങൾ, വർണോത്സവം, സെമിനാറുകൾ, പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഫുട്ബോൾ,- ക്രിക്കറ്റ്-, ബാഡ്മിന്റൺ ടൂർണമെന്റുകൾ, കളിയുത്സവങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top