ഡിവൈഎഫ്ഐ 
ജില്ലാ വോളിക്ക്‌ 
തുടക്കം

ഡിവൈഎഫ്ഐ ജില്ലാ വോളി ഉദ്ഘാടനം ചെയ്തശേഷം സംസ്ഥാന പ്രസിഡന്റ് വി വസീഫ് കളിക്കാരെ പരിചയപ്പെടുന്നു


ബാലുശേരി ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന കായികമത്സരങ്ങളുടെ ഭാഗമായ ജില്ലാ വോളിബോൾ മത്സരത്തിന് കൂട്ടാലിടയിൽ തുടക്കം. ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ മത്സരത്തിൽ നിന്ന്‌ ജയിച്ച ടീമുകളാണ് പങ്കെടുക്കുന്നത്.  ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ മത്സരം സംസ്ഥാന പ്രസിഡന്റ് വി വസീഫ്  ഉദ്ഘാടനംചെയ്തു.  കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ ടി കെ സുമേഷ്, കെ എം നിനു, ദീപു പ്രേംനാഥ്‌, പി വി അമൃത, പി എം അജിഷ, കെ ഷൈൻ, കെ കെ സിജിത്ത്, പി വിജയൻ, ആർ കെ ഫെബിൻലാൽ എന്നിവർ സംസാരിച്ചു. ടി സരുൺ സ്വാഗതവും എസ് എസ് അതുൽ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News