27 April Saturday

ഡിവൈഎഫ്ഐ 
ജില്ലാ വോളിക്ക്‌ 
തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ഡിവൈഎഫ്ഐ ജില്ലാ വോളി ഉദ്ഘാടനം ചെയ്തശേഷം സംസ്ഥാന പ്രസിഡന്റ് വി വസീഫ് കളിക്കാരെ പരിചയപ്പെടുന്നു

ബാലുശേരി
‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന കായികമത്സരങ്ങളുടെ ഭാഗമായ ജില്ലാ വോളിബോൾ മത്സരത്തിന് കൂട്ടാലിടയിൽ തുടക്കം. ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ മത്സരത്തിൽ നിന്ന്‌ ജയിച്ച ടീമുകളാണ് പങ്കെടുക്കുന്നത്.
 ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ മത്സരം സംസ്ഥാന പ്രസിഡന്റ് വി വസീഫ്  ഉദ്ഘാടനംചെയ്തു. 
കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ ടി കെ സുമേഷ്, കെ എം നിനു, ദീപു പ്രേംനാഥ്‌, പി വി അമൃത, പി എം അജിഷ, കെ ഷൈൻ, കെ കെ സിജിത്ത്, പി വിജയൻ, ആർ കെ ഫെബിൻലാൽ എന്നിവർ സംസാരിച്ചു. ടി സരുൺ സ്വാഗതവും എസ് എസ് അതുൽ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top