സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി

വെള്ളൂരിൽ സി കെ ഷിബിൻ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കെ കെ ലതിക പുഷ്‌പചക്രം സമർപ്പിക്കുന്നു


നാദാപുരം  വെളളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിന്റെ എട്ടാമത്‌  രക്തസാക്ഷിത്വ വാർഷിക ദിനം  സിപിഐ എം നേതൃത്വത്തിൽ  ആചരിച്ചു. രാവിലെ  ഷിബിൻ നഗിലെ സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തൽ, പുഷ്‌പചക്ര സമർപ്പണം, പുഷ്പാർച്ചന എന്നിവ നടന്നു. അനുസ്മരണ യോഗവും ചേർന്നു. വൈകിട്ട് കോടഞ്ചേരി പോസ്‌റ്റോഫീസിന് സമീപം പ്രകടനവും പൊതുയോഗവും നടത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് നെല്ലിയേരി ബാലൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ഏരിയാ സെക്രട്ടറി പി പി ചാത്തു, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. കെ കെ ലതിക അനുസ്മരണ പ്രഭാഷണം നടത്തി.  കനവത്ത് രവി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ്‌ എൽ ജി ലിജേഷ്, ട്രഷറർ ടി കെ സുമേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ  എന്നിവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News