29 March Friday

സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

വെള്ളൂരിൽ സി കെ ഷിബിൻ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കെ കെ ലതിക പുഷ്‌പചക്രം സമർപ്പിക്കുന്നു

നാദാപുരം 
വെളളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിന്റെ എട്ടാമത്‌  രക്തസാക്ഷിത്വ വാർഷിക ദിനം  സിപിഐ എം നേതൃത്വത്തിൽ  ആചരിച്ചു.
രാവിലെ  ഷിബിൻ നഗിലെ സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തൽ, പുഷ്‌പചക്ര സമർപ്പണം, പുഷ്പാർച്ചന എന്നിവ നടന്നു. അനുസ്മരണ യോഗവും ചേർന്നു.
വൈകിട്ട് കോടഞ്ചേരി പോസ്‌റ്റോഫീസിന് സമീപം പ്രകടനവും പൊതുയോഗവും നടത്തി.
രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് നെല്ലിയേരി ബാലൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ഏരിയാ സെക്രട്ടറി പി പി ചാത്തു, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. കെ കെ ലതിക അനുസ്മരണ പ്രഭാഷണം നടത്തി.  കനവത്ത് രവി അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ്‌ എൽ ജി ലിജേഷ്, ട്രഷറർ ടി കെ സുമേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ  എന്നിവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top