4385 പേർ‍ക്ക് 
കോവിഡ്, 
രോഗമുക്തി 1567



കോഴിക്കോട്‌ ജില്ലയിൽ ശനിയാഴ്‌ച  4,385 പേർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചു.   സമ്പർക്കം വഴി 4,271 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 63 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 16 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം.  9,296 പേരെ പരിശോധിച്ചു.   ചികിത്സയിലായിരുന്ന 1, 567 പേർ കൂടി രോഗമുക്തി നേടി.  രോഗം സ്ഥിരീകരിച്ച് 24,233 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,367 പേർ ഉൾപ്പടെ 25,994 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .  4,600 മരണങ്ങളാണ്  കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്‌. Read on deshabhimani.com

Related News