വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌



കോഴിക്കോട്‌ സമ്പൂർണ സ്വകാര്യവൽക്കരണത്തിനും  വൈദ്യുതി ചാർജ്‌ വർധനക്കും ഇടയാക്കുന്ന വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  ഇലക്ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌ ദേശീയ കോ ഓർഡിനേഷൻ കമ്മിറ്റി  സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കും.  ചൊവ്വ പകൽ മൂന്നിന്‌ കോഴിക്കോട്‌ സ്‌റ്റേഡിയം ജങ്ഷനിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും.  സ്വകാര്യ മേഖല‌ക്ക്‌ നിയന്ത്രണമില്ലാതെ കടന്നുവരാനും ലാഭം കൊയ്യാനും അവസരമൊരുക്കുന്ന ബിൽ ആഗസ്‌ത്‌ എട്ടിനാണ്‌ പാർലമെന്റിൽ അവതരിപ്പിച്ചത്‌. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ ഊർജ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിടുകയായിരുന്നു. ബില്ലിനെതിരെ തൊഴിലാളികളും ഓഫീസർമാരും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്‌. ഇതിന്റെ ഭാഗമായാണ്‌ സമര പ്രഖ്യാപന കൺവൻഷൻ. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ പി കെ പ്രമോദ്‌, ചെയർമാൻ കെ രതീഷ്‌ കുമാർ, ഇ മനോജ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News