19 April Friday

വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കോഴിക്കോട്‌
സമ്പൂർണ സ്വകാര്യവൽക്കരണത്തിനും  വൈദ്യുതി ചാർജ്‌ വർധനക്കും ഇടയാക്കുന്ന വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  ഇലക്ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌ ദേശീയ കോ ഓർഡിനേഷൻ കമ്മിറ്റി  സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കും.  ചൊവ്വ പകൽ മൂന്നിന്‌ കോഴിക്കോട്‌ സ്‌റ്റേഡിയം ജങ്ഷനിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും. 
സ്വകാര്യ മേഖല‌ക്ക്‌ നിയന്ത്രണമില്ലാതെ കടന്നുവരാനും ലാഭം കൊയ്യാനും അവസരമൊരുക്കുന്ന ബിൽ ആഗസ്‌ത്‌ എട്ടിനാണ്‌ പാർലമെന്റിൽ അവതരിപ്പിച്ചത്‌. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ ഊർജ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിടുകയായിരുന്നു. ബില്ലിനെതിരെ തൊഴിലാളികളും ഓഫീസർമാരും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്‌. ഇതിന്റെ ഭാഗമായാണ്‌ സമര പ്രഖ്യാപന കൺവൻഷൻ. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ പി കെ പ്രമോദ്‌, ചെയർമാൻ കെ രതീഷ്‌ കുമാർ, ഇ മനോജ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top