ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിന തടവും 
പിഴയും



കൊയിലാണ്ടി പതിനൊന്നുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്  അഞ്ചുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. വിളയാറ്റൂർ ഇരിങ്ങത്ത് കുലുപ്പമലോൽ വീട്ടിൽ ചന്ദ്രനെ(52)യാണ് കൊയിലാണ്ടി അതിവേ​ഗ പ്രത്യേക കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്.    2021ൽ ആണ് കേസിനാസ്പദമായ സംഭവം. തറവാട്ടുവീട്ടിൽ വന്ന കുട്ടി  ബന്ധു വീട്ടിലേക്ക്‌ പോകവെ ഇടവഴിയിൽവച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുവീട്ടിലെത്തിയ കുട്ടി കാര്യം അമ്മയെ ഫോണില്‍ വിളിച്ചുപറഞ്ഞു. രക്ഷിതാക്കളാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. മേപ്പയൂർ പൊലീസ് എസ്ഐമാരായ പി കെ സതീഷ്, പി വി പ്രശോഭ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.   Read on deshabhimani.com

Related News